എം ഡി എം എ യുമായി യുവാവ് വീണ്ടും പിടിയിൽ

Kannadiparamba online news

ഇരിട്ടി .മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് സംഘം വീണ്ടും പിടികൂടി. ശ്രീകണ്ഠാപുരം ചേരൻ കുന്ന് സ്വദേശി പുതിയപുരയിൽ മുഹമ്മദ് ഷഹലിനെ (24) യാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസിൻ്റെ നിർദേശപ്രകാരം
നർക്കോട്ടിക് സെൽഡിവൈ.എസ്.പി.വി.രമേശൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കൂട്ടുപുഴയിൽ വെച്ച് മൂന്ന് ഗ്രാം മാരക ലഹരിമരുന്നായ എംഡി എം എ യുമായി പ്രതി അറസ്റ്റിലായത്.ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ജൂലൈ മാസം 15 ഗ്രാം എംഡി എം എയുമായി പിടിയിലായി മാസങ്ങളോളം ജയിൽ വാസം കഴിഞ്ഞ് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കേരള- കർണാടക അന്തർ സംസ്ഥാന പാതയായ കൂട്ടുപുഴയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ലഹരി മരുന്നുമായി പ്രതി വീണ്ടും പിടിയിലായത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കെ എൽ 59. സെഡ്.2415 നമ്പർ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.പോലീസ് സംഘത്തിൽ
ഇരിട്ടി എസ് ഐ .എൻ . വിപിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പത്മജൻ എന്നിവരും ജില്ലാ പോലീസ് മേധാവി യുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!