പാണക്കാടിന്റെ പൈതൃകം സമാപന സംഗമം വിജയിപ്പിക്കും : എം എസ് എഫ്

kpaonlinenews

കണ്ണൂർ : എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് വെച്ച് നടക്കുന്ന പൈതൃകം ക്യാമ്പയിന്റെ സമാപന സമ്മേളനം വിജയിപ്പിക്കുന്നതിനായി കണ്ണൂർ ജില്ലാ എം എസ് എഫ് സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. ജനുവരി 16 ചൊവ്വാഴ്ച വൈകുന്നേരമാണ് പാണക്കാട് വെച്ച് പരിപാടി നടക്കുന്നത്. ജില്ലയിലെ ഓരോ മണ്ഡലങ്ങളിൽ നിന്നും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു. സ്പെഷ്യൽ കൺവെൻഷൻ എം എസ് എഫ് സംസ്ഥാന സെക്രട്ടറി റഷാദ് വി എം ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒകെ, ആസിഫ് ചപ്പാരപ്പടവ്, തസ്‌ലീം അടിപ്പാലം, റംഷാദ് കെ പി, യൂനുസ് പടന്നോട്ട്, സക്കീർ, അൻവർ ഷക്കീർ, സുഹൈൽ പുറത്തീൽ, ആദിൽ എടയന്നൂർ, നിജാസ് ചിറ്റരിപ്പറമ്പ,ശമൽ വമ്പൻ,മുനവ്വിർ ശ്രീകണ്ടാപുരം, ഹക്കീം കുന്നുംകൈ എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!