സമസ്ത ബാംഗ്ലൂർ പ്രീ എക്സിക്യൂട്ടീവ്മീറ്റ് സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണൂർ:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷത്തിൻ്റെ മുന്നോടിയായി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി മുഅല്ലിം സെൻറർ ഓഡിറ്റോറിയത്തിൽ നടത്തിയ ബാംഗ്ലൂർ പ്രീ എക്സിക്യൂട്ടീവ് മീറ്റ് ഉദ്ഘാടനം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ നിർവഹിച്ചു.
സമൂഹത്തിൽ സമസ്ത ഉണ്ടാക്കിയ സമുദ്ധാരണം വിലമതിക്കാനാവാത്തതാണെന്ന്അദ്ദേഹം പറഞ്ഞു.

ജനുവരി 28ന് ബാംഗ്ലൂരിൽ നടക്കുന്ന സമസ്ത നൂറാം വാർഷികാഘോഷത്തിൻ്റെ മുന്നോടിയായി ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ കമ്മിറ്റി മുഅല്ലിം സെൻറർ ഓഡിറ്റോറിയത്തിൽ നടത്തിയ ബാംഗ്ലൂർ പ്രീ എക്സിക്യൂട്ടീവ് മീറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് മാണിയൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹുസൈൻ തങ്ങൾ പട്ടാമ്പി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമന്വയ വിജ്ഞാന സാമയികം ദശ ദിന ക്യാമ്പയിനിൽ കവർ പിരിവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തുവ്വക്കുന്ന്, പാപ്പിനിശ്ശേരി, മാടായി എന്നീ റേഞ്ചുകൾക്കുള്ള ഉപഹാരം മദ്രസ മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് കെപിപി തങ്ങളും ക്യാഷ് പ്രൈസ് സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി എ കെ അബ്ദുൽ ബാഖിയും സമ്മാനിച്ചു.
എക്സിക്യൂട്ടീവ് മീറ്റ് ബ്രീഫിങ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസമദ് മുട്ടം നടത്തി .
ഷഹീർ പാപ്പിനിശ്ശേരി,
അഷ്റഫ് ഫൈസി കരുവഞ്ചാൽ, അബ്ദുല്ലത്തീഫ് ഫൈസി പറമ്പായി, അബ്ദുറഹ്മാൻ മിസ്ബാഹി പാനൂർ, കെ സി മൊയ്തു മൗലവി, ഇബ്രാഹിം ബാഖവി പൊന്ന്യം, അബ്ദുസ്സലാം അൻസരി, മജീദ് ദാരിമി കരിയാട്, റഹ്മത്തുള്ള മൗലവി വളപട്ടണം, അബ്ദുറഷീദ് അസ്ഹരി കണ്ണൂർ സിറ്റി, അബ്ദുള്ള ഹുദവി കണ്ണാടിപ്പറമ്പ്, അൻവർ ഹൈദരി ഇരിട്ടി, അഷ്റഫ് മൗലവി കമ്പിൽ, അബൂബക്കർ യമാനി തുവക്കുന്ന്, ഉബൈദ് ഹുദവി ചാലാട്, ശാക്കിർ തോട്ടിക്കൽ , നിയാസ് അസ് അദി, മുനീർ കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
അബ്ദു ഷുക്കൂർ ഫൈസി പുഷ്പഗിരി ആമുഖഭാഷണവും അബ്ദുല്ലത്തീഫ് ഇടവച്ചാൽ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!