വളപട്ടണം. വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കം നോക്കി പൂട്ടിയിട്ട വീട് കുത്തിതുറന്ന് 10 പവൻ്റെ ആഭരണങ്ങൾ കവർന്നു.അഴീക്കോട് പന്നിക്കപ്പാറയിലെ ജാനകീയത്തിൽ താമസിക്കുന്ന ശിവാനന്ദൻ്റെ വീടാണ് കുത്തിതുറന്ന് മോഷ്ടാവ് സ്വർണ്ണാഭരണങ്ങൾകവർന്നത്.ഇക്കഴിഞ്ഞ ഞായറാഴ്ച വീടുപൂട്ടി ഭാര്യ രമണിയുടെ സഹോദരി യുടെ മട്ടന്നൂരിലെ വീട്ടിൽ ഇരുവരും പോയിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് വീടിൻ്റെ മുൻവാതിൽ കുത്തിതുറന്ന നിലയിൽ കാണപ്പെട്ടത്.അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മുറിയിലെ രണ്ട് അലമാരകൾ കുത്തിതുറന്ന നിലയിൽ കാണപ്പെട്ടത്.രണ്ടുഅലമാരകളിലായി സൂക്ഷിച്ച 10 പവൻ്റെ ആഭരണങ്ങളാണ് മോഷ്ടാവ് കൊണ്ടുപോയത്.വീട്ടുകാർരഹസ്യമായി സൂക്ഷിച്ചു വെച്ച അര ലക്ഷം രൂപ മോഷ്ടാവിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.പണം വീട്ടിൽ നിന്നും കണ്ടെടുത്തു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.ശിവാനന്ദൻ്റെ ഭാര്യ രമണിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദ്ധരും മറ്റും സ്ഥലത്തെത്തി പരിശോധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

