കമ്പില്‍: ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നാറാത്ത് ഗ്രാമ പഞ്ചായത്ത് അധികൃതരുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കമ്പില്‍ ടി സി ഗേറ്റിനു സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്ന ശേഖരം പിടികൂടി. എറ്റുസെഡ് മൊത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, തെര്‍മോകോള്‍ പ്ലേറ്റുകള്‍ തുടങ്ങിയ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ശേഖരം പിടികൂടിയത്. ജൈവ, അജൈവ മാലിന്യങ്ങള്‍ തരം തിരിക്കാതെ കൂട്ടിയിട്ടതും കണ്ടെത്തി. സ്ഥാപനത്തിന് പിഴ ചുമത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നാറാത്ത് ഗ്രാമ പഞ്ചായത്തിന് നിര്‍ദേശം നല്കി. പരിശോധനയില്‍ എന്‍ഫോഴ്സ്മെന്റ് സ്കാഡ് ലീഡര്‍ ഇ പി സുധീഷ്, സ്ക്വാഡ് അംഗം ഷരീകുല്‍ അന്‍സാര്‍, സുമേഷ് ഇ കെ, നാറാത്ത് പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുഷ്മ പി എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

