ആത്മസുഹൃത്തുക്കൾക്ക് വിടനൽകി നാട്

Kannadiparamba online news

പാപ്പിനിശ്ശേരി : തിങ്കളാഴ്ച രാത്രി മേലെചൊവ്വക്ക് സമീപം ദേശീയപാതയിൽ അപകടത്തിൽ മരിച്ച പാപ്പിനിശ്ശേരി സ്വദേശികളായ ആത്മസുഹൃത്തുക്കൾക്ക് വിടനൽകി നാട്. നൂറുകണക്കിനാളുകൾ ചൊവ്വാഴ്ച വൈകീട്ട് കബറടക്ക ചടങ്ങിലും അവസാനമായി ഒരു നോക്ക് കാണാനും തടിച്ചുകൂടി. പാപ്പിനിശ്ശേരി ലിജിമക്ക് സമീപത്തെ വി.പി. അബ്ദുൾ സമദ് (24), പഴഞ്ചിറയിലെ കെ.പി. റിഷാദ് (29) എന്നിവരാണ് ടർഫിൽ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ അപകടത്തിൽപ്പെട്ടത്.

അബ്ദു സമദ് എം.എസ്.എഫിന്റെ മുൻ പഞ്ചായത്ത് സെക്രട്ടറിയാണ്. കൊയിലാണ്ടി നന്തി അറബിക് കോളേജ് വിദ്യാർഥിയാണ്. റിഷാദ് പഴഞ്ചിയിറയിലെ മുസ്‍ലിം ലീഗ് പഴഞ്ചിറ ശാഖാ സെക്രട്ടറി കെ.പി. അബ്ദുള്ളയുടെ മകനാണ്. ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച കണ്ണൂർ ജില്ലാ ആസ്പത്രിയിലെ പോസ്റ്റ്‌മോർട്ടനടപടിക്കുശേഷം രണ്ടിന് കണ്ണൂർ സി.എച്ച്. സെന്ററിലും നാലിന് പാപ്പിനിശ്ശേരി പഴഞ്ചിറ ജുമാ മസ്ജിദിലുമെത്തിച്ചു. അന്തിമോപചാരമർപ്പിക്കാനായി നിരവധിയാളുകളാണെത്തിയത്. തുടർന്ന് അതത് വീടുകളിലെത്തിച്ചു. വൈകീട്ട് ആറോടെ കാട്ടിലെപ്പള്ളി കബറിസ്താനിൽ അടുത്തടുത്ത് തന്നെ ഇരുവരെയും കബറടക്കി.

മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, അബ്ദുറഹ്‌മാൻ ഫൈസി, എ.കെ. അബ്ദുൽ ബാഖി, കെ. മുഹമ്മദ് ശരീഫ് ബാഖവി, റിയാള് ഫൈസി മലപ്പുറം, മഹല്ല് പ്രസിഡന്റ് കെ.പി. അബ്ദുൽ റഷീദ് ജനറൽ സെക്രട്ടറി വി.പി. ഷഹീർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!