കണ്ണാടിപ്പറമ്പ് റൂട്ടില്‍ ഇനി എസി ബസ് യാത്ര

Kannadiparamba online news

Kannadiparamba news online ✍️

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ്-കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇനി ചൂടില്ലാതെ യാത്ര ചെയ്യാം. രാജ്യത്ത് ആദ്യമായി യാത്രാ ബസ്സില്‍ എയര്‍ കണ്ടീഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംഗീത് ബസ്. പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന എസി സംവിധാനമുള്ള രാജ്യത്തെ ആദ്യ സ്വകാര്യ ബസ് എന്ന ബഹുമതിയും ഇനി സംഗീത് ബസ്സിനാണ്. ബസ്സുകളില്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാവുന്ന പരീക്ഷണങ്ങള്‍ നടത്തുന്നതിലൂടെ നേരത്തെയും ശ്രദ്ധ നേടിയിരുന്നു ബസ്സുടമ കണ്ണാടിപ്പറമ്പ് സ്വദേശി സതീശ് ചെമ്മരത്തില്‍. യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട ബസ് സ്റ്റോപ്പുകളെ കുറിച്ച് അനൗണ്‍സ്‌മെന്റ് ചെയ്യുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ സംഗീത് ടൂര്‍സ് ആന്റ് ട്രാവല്‍സിനു കീഴില്‍ നാല് യാത്രാ ബസ്സുകളുണ്ട്. ഇതിനു പുറമെ രണ്ട് ടൂറിസ്റ്റ് ബസ്സുകളും രണ്ട് ട്രാവലറുകളുമുണ്ട്.(കണ്ണാടിപ്പറമ്പ ന്യൂസ് ഓൺലൈൻ) സാധാരണയായി എന്‍ജിനുമായി ബന്ധപ്പെടുത്തിയാണ് ബസ്സിലെ എസി പ്രവര്‍ത്തിക്കുക. എന്നാല്‍ ഇതില്‍ എന്‍ജിനുമായി ബന്ധമില്ലാത്ത വിധത്തിലാണ് എസിയുടെ പ്രവര്‍ത്തനം. വീടുകളില്‍ ഉപയോഗിക്കുന്ന വിധത്തിലുള്ള സ്പ്ലിറ്റ് എസിയുടെ കംപ്രസറാണ് ഉപയോഗിക്കുന്നത്. ഒന്നര ടണ്‍ ശേഷിയുള്ള എസി പൂര്‍ണമായും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക.


|വാർത്തകൾ വാട്സ്‌ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
👇

https://chat.whatsapp.com/LZwh1j9XJkp9lghxakSbLw

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!