പയ്യന്നൂർ. ഉറങ്ങാൻ കിടന്നയുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തായിനേരിമുഹമ്മദ് അബ്ദുൾ റഹ്മാൻ സ്മാരക വായനശാലക്ക് സമീപം താമസിക്കുന്ന മുഹമ്മദ് കുഞ്ഞി – ആയിഷ ദമ്പതികളുടെ മകൻ കാട്ടൂർ നൗഫലിനെ (24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ പ്രായമായ ഒരു സ്ത്രീ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് പുറത്തു വരുന്ന വിവരം . പരിസരവാസികളാണ് പോലീസിൽ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചത്. മുറിയിൽ രക്തം തളം കെട്ടിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ മൃതദേഹം വിശദമായ ഇൻക്വസ്റ്റ് നടപടികൾ നടത്തി.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. പി എസ് എസി കോച്ചിംഗ് ക്ലാസിലും മറ്റും പോയിരുന്ന നൗഫൽ മൂന്നോളം പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. സഹോദരങ്ങൾ: ഇസ്മായിൽ, സൗദ (സീനിയർ സിവിൽ പോലീസ് ഓഫീസർ), സെറീന (റജിസ്ട്രാർ ഓഫീസ് ജീവനക്കാരി), സുഹറ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

