കണ്ണപുരം .പ്രവാസിയുടെ വീട് കുത്തിതുറന്ന് മോഷണം. കല്യാശേരി യോഗശാലയിലെ പ്രവാസിയായ യുവതിയുടെ പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തിയെന്ന യോഗശാലയിൽ താമസിക്കുന്ന സഹോദരൻ മുഹമ്മദിൻ്റെ പരാതിയിലാണ് കണ്ണപുരം പോലീസ് കേസെടുത്തത്.വീട് പൂട്ടി വിദേശത്ത് കഴിയുന്ന സഹോദരി സുബൈദയുടെ വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന മോഷ്ടാവ് അകത്തെ മുറിയിൽ കയറി അലമാര കുത്തിതുറന്ന് 22,000 രൂപ വിലവരുന്ന നാല് വാച്ചുകൾ മോഷ്ടിച്ചു കൊണ്ടുപോയി എന്ന പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

