പറശ്ശിനി പാലം അടച്ചിട്ടുള്ള അറ്റകുറ്റപ്പണി നീളുന്നു

Kannadiparamba online news

പറശ്ശിനിക്കടവ് : അറ്റകുറ്റപ്പണികൾക്കായി പറശ്ശിനിക്കടവ് പാലം അടച്ചിട്ടിട്ട് ഒരുമാസം പിന്നിട്ടു. സ്ഥിരം യാത്രക്കാരുടെയും വിദ്യാർഥികളുടെയും നാട്ടുകാരുടെയും യാത്രക്ലേശം അതിരൂക്ഷമായി തുടരുകയാണ്.

ധർമശാലയിൽനിന്നും പറശ്ശിനിയിൽനിന്നും കരിങ്കൽക്കുഴി, മയ്യിൽ, കൊളച്ചേരി, മട്ടന്നൂർ വിമാനത്താവളം എന്നീ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കോൾമെട്ടയിൽനിന്ന് തിരിഞ്ഞ് മുയ്യം റോഡിലൂടെ ചെന്ന് പൂവത്തുംകുന്ന് ഇറങ്ങി നണിച്ചേരി പാലത്തിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്.

2023 ഡിസംബർ ആറിനാണ് പാലം പൂർണമായി അടച്ചിട്ടത്. ആദ്യഘട്ട പ്രവൃത്തിയിൽ വലിയതോതിൽ മേല്ലെപ്പോക്കുണ്ടായതായി നാട്ടുകാർ പറയുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!