അപകടം പതിയിരിക്കുന്ന പള്ളിപ്രം റോഡ്.

Kannadiparamba online news

കണ്ണൂർ:- കോർപ്പറേഷനിൽ പ്പെട്ട കക്കാട്, പള്ളിപ്രം റോഡിലെ പ്രധാന വളവിലെ പാലത്തിന്റെ കൈവരി (കലുങ്ക്) വാഹനമിടിച്ച് പുഴയിൽ പതിച്ചിരിക്കുന്നു. ഒരു മാസത്തോളമായി ഇവിടം അപകടം പതിഞ്ഞിരിക്കുന്നു. കക്കാട് നിന്നും, മുണ്ടയാട് ഭാഗത്ത് പോകുന്ന പ്രധാന പാതയിലാണ് അപകടത്തിന്നിരയായ കലുങ്ക്. നിരവധി കാൽനടയാത്രക്കാരും , നൂറുക്കണക്കിന്ന് വാഹനവും, സ്ക്കുൾ ബസ്സുകൾ കടന്നുപോകുന്ന വഴിയാണ്. കഴിഞ്ഞ ദിവസമാണ് പള്ളിപ്രത്തുള്ള ടൈം പാസ് ആർട്ട്സ് ആന്റ് സ്പോർട്ട് സ് ക്ലബ്ബ് ഭാരവാഹികൾ അപകട മുന്നറിയിപ്പുളള ഫ്ലക്സും , കവുങ്ങുകൾ ഉപയോഗിച്ചും മുന്നറിയിപ്പ് നൽകിയത്. കോർപ്പറേഷൻ അധികാരികളോ, റോഡ് വികസന അതോറിറ്റി , പി.ഡബ്ലു ഡിഡിപ്പാർട്ട്മെന്റ് എത്രയും പെട്ടെന്ന് നടപടി കൈകൊള്ളണമെന്നും നാട്ടുകാരും ആ വശ്യപ്പെടുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!