ബസ് സ്റ്റാൻ്റിൽ ട്രാക്കിലേക്ക് പിന്നോട്ടെടുത്ത സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ട് ലോട്ടറി തൊഴിലാളി മരിച്ചു.

Kannadiparamba online news

പയ്യന്നൂര്‍: പഴയ ബസ് സ്റ്റാൻ്റിൽ ട്രാക്കിലേക്ക് പിന്നോട്ടെടുത്ത സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ട് ലോട്ടറി തൊഴിലാളി മരിച്ചു. പയ്യന്നൂർ ടൗണിലെ ആദ്യകാല ടാക്‌സി ഡ്രൈവറും ലോട്ടറി വില്‍പ്പനക്കാരനുമായ പയ്യന്നൂര്‍ കേളോത്ത് ബ്ലോക്ക് ഓഫീസിന് സമീപത്തെ കെ.വി.രാഘവൻ (68) ആണ് മരണപ്പെട്ടത്.
ഇന്നുരാവിലെ 9 മണിയോടെയായിരുന്നു അപകടം.
. ബസ്റ്റാന്റില്‍ ട്രാക്കിൽ പാര്‍ക്കു ചെയ്യുന്നതിനായി പിറകോട്ടെടുക്കുകയായിരുന്ന സ്വകാര്യ ബസിനും നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിനുമിടയില്‍ ഇയാള്‍ കുരുങ്ങി പോവുകയായിരുന്നു. പിന്നോട്ടെടുക്കുകയായിരുന്ന ബസിനെ കണ്ട് ശാരീരിക അവശതകള്‍മൂലം പെട്ടെന്ന് ഇയാള്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കാത്തത് ദുരന്തത്തിന് കാരണമായെന്നാണ് പറയുന്നത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ബസ് ജീവനക്കാരും നാട്ടുകാരും
ഉടന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: കെ.എ.ശകുന്തള. മക്കള്‍:പുരുഷോത്തമന്‍, ലതിക, സജിന. മരുമക്കള്‍: വിപിന, കെ. വിനോദ് (ആരാധനാ പ്രോഗ്രാം ഏജൻസി), പ്രസന്നന്‍. സഹോദരങ്ങൾ: ദാമോധരൻ, ഭാസ്കരൻ.പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!