ക്ഷമയും ത്യാഗവുമാണ് വിജയമാർഗം; ഇബ്റാഹീം ഖലീൽ ഹുദവി

kpaonlinenews

കണ്ണാടിപ്പറമ്പ്:ക്ഷമയും ത്യാഗവും ജീവിതസപര്യയായി സ്വീകരിക്കുന്നവർക്ക് വിജയത്തിലേക്ക് ചെന്നെത്താൻ നിഷ്പ്രയാസം സാധിക്കുമെന്ന് ഇബ്രാഹീം ഖലീൽ ഹുദവി പ്രസ്താവിച്ചു.ഹസനാത്ത് വാർഷിക പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അനസ് ഹുദവി ഉദ്ഘാടനം ചെയ്തു. എ.ടി മുസ്തഫ ഹാജി അധ്യക്ഷനായി.കെ.എൻ മുസ്തഫ, ജാബിർ ബാഖവി, കുഞ്ഞഹമ്മദ് മാസ്റ്റർ, ആലിക്കുട്ടി ഹാജി, കെ.പി അബൂബക്കർ ഹാജി, പി.വി അബ്ദുല്ല മാസ്റ്റർ, സുബൈർ നാറാത്ത്, ഖാലിദ് ഹാജി, കെ.കെ മുഹമ്മദലി, ഈസ പള്ളിപ്പറമ്പ്, കാഞ്ഞിരോട് മുസ്തഫ ഹാജി, വി.എ മുഹമ്മദ് കുഞ്ഞി, അസീസ് ഹാജി, ശംസുദ്ദീൻ പള്ളിക്കപ്പുര ,കെ .പി ശാഫി പങ്കെടുത്തു.എൻ.എൻ ശരീഫ് മാസ്റ്റർ സ്വാഗതവും എം.വി ഹുസൈൻ നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!