കര്‍മ്മനിരതരായ യുവത കാലഘട്ടത്തിന്റെ ആവശ്യം: സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍
ഹസനാത്ത് വാര്‍ഷിക പ്രഭാഷണപരമ്പരക്ക് തുടക്കം

Kannadiparamba online news

കണ്ണാടിപ്പറമ്പ്: വഞ്ചനയുടെയും ചതിയുടെയും ലോകത്ത് സമൂഹം തേടുന്നത് നിഷ്‌കളങ്കരും കര്‍മ്മനിരതരുമായ യുവസമൂഹത്തെയാണെന്ന് സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ഹസനാത്ത് വാര്‍ഷിക പ്രഭാഷണ പരമ്പരയുടെ ആദ്യ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസ്വാർത്ഥലും നിഷ്കളങ്കമായ നേതൃത്വത്തെ വിമർശിക്കുകയും അവരുടെ കുലീനത കുറച്ചു കാണിക്കാൻ പായശ്രമം നടത്തുകയും ചെയ്യുന്നവർ ധാർമികതയുടെ പക്ഷം പിടിക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കോളേജ് പ്രിന്‍സിപ്പല്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ അദ്ധ്യക്ഷ പ്രഭാഷണം നടത്തി. പ്രമുഖ പ്രഭാഷകന്‍ ഉസ്താദ് മുനീര്‍ ഹുദവി മുഖ്യ പഭാഷണം നിര്‍വ്വഹിച്ചു.
കെ.എൻ മുസ്തഫ അബ്ദുല്ല ബാഖവി, അബ്ദുറസാഖ്, പോക്കർ ഹാജി പള്ളിപ്പറമ്പ്, അനസ് ഹുദവി, ഈസ പള്ളിപ്പറമ്പ്, ബി യൂസഫ്. ആലിക്കുട്ടി ഹാജി, ഖാലിദ് ഹാജി, റസാഖ് ഹാജി, എടി മുസ്തഫ ഹാജി ,ഈ വി സലാം ഹാജി ,സിപി ബഷീർ, ഷെരീഫ് മാസ്റ്റർ, വിഎ മുഹമ്മദ് കുഞ്ഞി, അസീസ് ബാഖവി, ഒ.പി മൂസാൻ, ഹുസൈൻ, കെ കെ മുഹമ്മദലി ,ജബ്ബാർ മാസ്റ്റർ, അസീസ് ഹാജി സംബന്ധിച്ചു. കെ പി അബൂബക്കർ ഹാജി സ്വാഗതവും കെ.പി മുഹമ്മദലി നന്ദിയും പറഞ്ഞു.ഹസനാത്ത് വാര്‍ഷിക പ്രഭാഷണത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഉസ്താദ് ഖലീല്‍ ഹുദവി കാസര്‍ഗോഡ് മുഖ്യ പ്രഭാഷണം നടത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!