ഹാപ്പിനസ്‌ വില്ലേജ് പദ്ധതിയുമായി മുണ്ടേരി ഗ്രാമപ്പഞ്ചായത്ത്

kpaonlinenews

മുണ്ടേരി : ഗ്രാമപ്പഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷികപദ്ധതിയിൽ ഇടംപിടിച്ച് ‘ഹാപ്പിനസ് വില്ലേജ്’. ഐക്യരാഷ്ട്ര സംഘടനയുടെ സന്തോഷസൂചകങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് രൂപംനൽകുക. വാർഷികപദ്ധതി രൂപവത്കരണ വികസന സെമിനാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മന്ത്രിക്ക് മുണ്ടേരി പൗരാവലിയുടെ സ്വീകരണവും നൽകി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ അധ്യക്ഷത വഹിച്ചു.

മാലിന്യസംസ്കരണം, സൗന്ദര്യവത്കരിച്ച ചെറുഗ്രാമങ്ങൾ, സന്തോഷ വിദ്യാലയങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ആകെ 10 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയാണ് ആവിഷ്കരിച്ചത്. ചെറുപട്ടണങ്ങൾ സൗന്ദര്യവത്കരിക്കുന്നതിനായി ഏച്ചൂരിൽ ഏഴിന് സംഘാടകസമിതി ചേരും.

ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.രാജൻ, കെ.ആർ. അശോകൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പങ്കജക്ഷൻ, പി.ഗീത, സി.എച്ച്.അബ്ദുൽ നസീർ, പി.ചന്ദ്രൻ, പി.രാമകൃഷ്ണൻ, വി.സി.നാരായണൻ, അബ്ദുൽസലാം, പി.സി.അഹമ്മദ് കുട്ടി, ജി. രാജേന്ദ്രൻ, പി.കെ.രാഘവൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.പി.ബാബു, ഇ.കെ.ചാന്ദിനി എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!