കണ്ണൂർ:. റോയൽ ട്രാവൻകൂർ സ്ഥാപനംവഴി കോടികൾ തട്ടിയെടുത്ത ശേഷം സ്ഥാപനം പൂട്ടി മുങ്ങിയ മേധാവി ആലക്കോട് തേർത്തല്ലി തിമിരി കാണിക്കുളം സ്വദേശി നമ്പൂരി കണ്ടത്തിൽ രാഹുൽചക്രപാണി (34) അറസ്റ്റിൽ. കണ്ണൂർ താണ സ്വദേശി പൗർണ്ണമിയിൽ കെ.കെ. നിതിൻ്റെ (34) പരാതിയിലാണ്
ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി. എ .ബിനു മോഹൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്.2022 എപ്രിൽ 5മുതൽ ഈ മാസം 5 വരെയായി 3,76,000 രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം പണം തിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്
വിവിധ ജില്ലകളിലായി 83 ബ്രാഞ്ചുകളും ഒരു കോടി മുതൽ നിക്ഷേപം സ്വീകരിച്ച് 100 കോടിയോളം രൂപ തട്ടിയെടുത്ത ശേഷം സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. കണ്ണൂർ തളാപ്പ് ചെട്ടി പീടികക്ക് സമീപം താമസിക്കുന്ന ഇയാളെ
നിക്ഷേപകരായ ഓട്ടോറിക്ഷക്കാരും സാധാരണക്കാരും ഇന്നലെ വളഞ്ഞ് പിടികൂടുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാർക്ക് ഉയർന്ന ശമ്പളം നൽകി ഉയർന്ന പലിശ വാഗ്ദാനം നൽകി നിക്ഷേപകരെ വിശ്വാസത്തിലെടുപ്പിച്ചായിരുന്നു തട്ടിപ്പ്.കേന്ദ്ര ഗവ. നിയന്ത്രണ രജിസ്ട്രേഷനുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു സഹകരണ സ്ഥാപന രീതിയിൽ പ്രവർത്തിച്ചത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

