മത്സ്യ ബന്ധന ബോട്ട് മോഷ്ടിച്ച് കൊണ്ടുപോയ രണ്ടു പേർക്കെതിരെ കേസ്.

Kannadiparamba online news

വളപട്ടണം: മത്സ്യ ബന്ധന ബോട്ട് മോഷ്ടിച്ച് കൊണ്ടുപോയ രണ്ടു പേർക്കെതിരെ പരാതിയിൽ കേസ്.ദക്ഷിണ
കർണ്ണാടക കുന്താപുരംസ്വദേശി ശ്രീ ചന്ദ്ര, രതീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കണ്ണൂർ മാപ്പിള ബേയിലെ ഫിഷറീസ് അസി.ഡയരക്ടറുടെ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്. അതിർത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തുന്നതിനിടെ ഇക്കഴിഞ്ഞ നവമ്പർ 9 ന്
ദക്ഷിണകർണാടക കുന്താപുരം സ്വദേശിയായ ശ്രീ ചന്ദ്രയുടെ
ഉടമസ്ഥതയിലുള്ള മത്സു ബന്ധന ബോട്ട് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിന് അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു.
തുടർന്ന് അഴീക്കൽ ഹാർബറിൽ സൂക്ഷിച്ചു വെച്ച ബോട്ട് ഉടമസ്ഥനായ ശ്രീചന്ദ്രയും രണ്ടാം പ്രതിയും ചേർന്ന് മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!