വളപട്ടണം . പണയപ്പെടുത്തിയ സ്വർണ്ണാഭരണങ്ങൾക്ക് പണം തിരിച്ചുനൽകിയിട്ടും കൈപ്പറ്റിയ പത്ത് പവൻ്റെ ആഭരണങ്ങൾ തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം വളപട്ടണം പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു.
വളപട്ടണം മിൽ റോഡിലെ ഫർസാനയുടെ പരാതിയിലാണ് മൂപ്പൻപാറയിലെ റഹീസിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.
2018 ൽ ആണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരി 10 പവൻ്റെ ആഭരണങ്ങൾ പണയപ്പെടുത്തി 1,40,000 രൂപ കൈപറ്റുകയും പിന്നീട് പണം തിരികെ നൽകിയിട്ടും സ്വർണം തിരിച്ചു കൊടുത്തില്ലെന്ന് കാണിച്ച് കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് കോടതി നിർദേശ പ്രകാരം വളപട്ടണം പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

