പയ്യന്നൂരിൽ രണ്ടുപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. അന്നൂർ പടിഞ്ഞാറെക്കരയിലെ എസ്.അധിനിക് (ഏഴ്), കാരയിലെ സൂഫിയാടത്ത് സൈനബ (48) എന്നിവർക്കാണ് കടിയേറ്റത്. അന്നൂർ പടിഞ്ഞാറെക്കരയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയാണ് അന്നൂർ യു.പി. സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥി എസ്.അധിനികിന് കടിയേറ്റത്. വൈകിട്ട് 4.45-ഓടെയാണ് സംഭവം.
വീട്ടുമുറ്റത്ത് കളിക്കുന്നതിന് ഇടയിലാണ് നാലോളം തെരുവുനായകൾ കുട്ടിയെ ആക്രമിക്കാനെത്തിയത്. ബഹളംകേട്ട് വീട്ടുകാർ ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഇടതുകാലിന്റെ മുട്ടിന് താഴെയുള്ള മാംസം ആഴത്തിൽ കടിച്ചുപറിച്ചെടുത്തിട്ടുണ്ട്. വൈകിട്ട് ആറോടെ നടക്കാനിറങ്ങിയ പടിഞ്ഞാറെക്കര കനിയംകുളത്തെ എസ്.സൈനബയെ നായകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

