ബൈക്കില്‍ കടത്തുകയായിരുന്ന മൂന്ന് കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Kannadiparamba online news

പാപ്പിനിശേരി: ബൈക്കില്‍ കടത്തുകയായിരുന്ന 3.150 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
മാട്ടൂൽ
മടക്കര ഡിസ്‌പെന്‍സറിക്ക് സമീപം താമസിക്കുന്ന പി.പി.നവാസിനെയാണ് പാപ്പിനിശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. വാഹന പരിശോധനക്കിടെ
പാപ്പിനിശേരി ഗെയിറ്റിന് സമീപം വെച്ചാണ് കെ.എല്‍.13 വൈ-5312 പാഷന്‍പ്രോ ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയത്.

നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയായ ഇയാൾ കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് വിണ്ടും കഞ്ചാവുമായി പിടിയിലായത്.

ആന്ധ്രയില്‍ പോയി മൊത്തമായി കഞ്ചാവ് വാങ്ങി പാപ്പിനിശ്ശേരി, മടക്കര, മാട്ടൂല്‍, പുതിയങ്ങാടി, പഴയങ്ങാടി ഭാഗങ്ങളിൽ വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. റെയ്ഡിൽ ഗ്രേഡ്
അസി.എക്‌സൈസ് ഇൻസ്പെക്ടർ സന്തോഷ് തുണോളി, പ്രിവന്റിവ് ഓഫിസര്‍ പി.എം.കെ.സജിത്ത്കുമാര്‍, ഗ്രേഡ്പ്രിവന്റീവ് ഓഫിസര്‍മാരായ വി.പി.ശ്രീകുമാര്‍, സി.പങ്കജാഷന്‍, പി.പി.രജിരാഗ്, സീനിയര്‍ ഡ്രൈവര്‍ കെ.ഇസ്മയില്‍ എന്നിവരും ഉണ്ടായിരു ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!