കണ്ണൂർ : കോർപ്പറേഷൻ പരിധിയിൽ നമ്പർ പതിപ്പിക്കാത്ത ഓട്ടോയുമായി സർവീസ് നടത്തിയ ഓട്ടോ ഡ്രൈവറെ ഒരു സംഘം തടഞ്ഞുവെച്ച് മർദ്ദിക്കുകയും ഓട്ടോ കീറി നശിപ്പിക്കുകയും ചെയ്തതായ പരാതിയിൽ ടൗൺ പോലീസ് 13 ഓട്ടോ ഡ്രൈവർമാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.വാരം സ്വദേശി ബാലൻ വില്ലയിൽ എ.രഞ്ജിത്തിൻ്റെ (45) പരാതിയലാണ് ടൗണിലെ ഓട്ടോ ഡ്രൈവർമാരായ കുന്നത്ത് രാജീവൻ, ലക്ഷ്മണൻ, മുഹമ്മദ് എന്നിവർക്കും കണ്ടാലറിയാവുന്ന പത്ത് പേർക്കുമെതിരെ പോലീസ് കേസെടുത്തത്.ഇന്നലെ രാവിലെ 11 മണിയോടെ താലൂക്ക് ഓഫീസ് പരിസരത്തായിരുന്നു സംഭവം. പരാതിക്കാരനെ തടഞ്ഞുവെച്ച് കൈ കൊണ്ട് അടിച്ചും ഓട്ടോക്ക് കേടുവരു ത്തുകയും ചെയ്തുവെന്ന
പരാതിയിൽ പോലീസ് കേസെടുത്തു.അതേസമയം എതിർവിഭാഗത്തിൻ്റെ പരാതിയിൽ ഓട്ടോ ഡ്രൈവർ രഞ്ജിത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

