കല്യാശ്ശേരി : ബിക്കിരിയൻ പറമ്പിന് സമീപത്തെ ഇറക്കത്തിൽ ട്രാക്ടർ മറിഞ്ഞ് ട്രാക്കർ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. കല്യാശ്ശേരി മുട്ടം സ്വദേശിയായ വിജയൻ (40), ചെറുകുന്ന് സ്വദേശി സുകുമാരൻ (36) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് അപകടം നടന്നത്. കാർഷികാവശ്യത്തിന് പോകുകയായിരുന്ന ട്രാക്ടറാണ് മറിഞ്ഞത്.
നാല് വൈദ്യുതത്തൂണുകളും തകർന്നു. ഇടിച്ചയുടനെ വൈദ്യുതിബന്ധം നിലച്ചതിനാൽ വലിയ അപകടം ഒഴിവായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

