ചുറ്റുമതിൽ തകർത്ത രണ്ടു പേർക്കെതിരെ കേസ്

Kannadiparamba online news

നാറാത്ത്: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ചുറ്റുമതിൽ തകർത്ത പഞ്ചായത്തംഗങ്ങൾക്കെതിരെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. പഴശി ഉരുവച്ചാൽ സ്വദേശി ആദർശ് നിവാസിൽ എം .പി. ജിജേഷിൻ്റെ പരാതിയിലാണ് കാക്ക തുരുത്തിയിലെ ഷാജി, പി.കെ.ജയകുമാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ഡിസമ്പർ 7 ന് രാവിലെ 10 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. നാറാത്ത് ചെറുവാക്കര എൽ പി സ്കൂളിന് സമീപത്തായി പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ചുറ്റുമതിലാണ് തകർത്തത്.അര ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതായി പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

എന്റെ വാർത്ത

നിങ്ങളുടെ നാട്ടിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങൾക്ക് അയച്ചുതരൂ, കണ്ണാടിപറമ്പ ന്യൂസ് ഓൺലൈനിൽ പ്രസിദ്ധീകരിക്കാം

Watsapp +917356015046

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!