എംവി ജയരാജൻ വിളിച്ചു പറയുന്നത് പച്ചക്കള്ളം അഡ്വ.മാർട്ടിൻ ജോർജ്ജ്

Kannadiparamba online news

നേരത്തെ സിപിഎമ്മിനൊപ്പം ചേർന്ന് കോർപ്പറേഷൻ ഭരണത്തിൽ പലവിധ കാട്ടിക്കൂട്ടലുകൾ നടത്തുകയും ഇപ്പോൾ കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്ത ഒരാൾ ഛർദിക്കുന്നത് വാരിത്തിന്നുന്ന പണിയാണ് ജയരാജനും സിപിഎമ്മും ചെയ്യുന്നത് എന്നതാണ് അദ്ദേഹത്തിൻറെ പ്രസ്താവന വായിക്കുമ്പോൾ മനസ്സിലാകുന്നത് . അഡ്വക്കേറ്റ് ടി ഒ മോഹനൻ മേയറായിരുന്ന കഴിഞ്ഞ മൂന്നു വർഷക്കാലം സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കണ്ണൂർ കോർപ്പറേഷൻ സാക്ഷ്യംവഹിച്ചത്. അത്തരം വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കുമ്പോൾ മേയർ സ്ഥാനം ലഭിക്കാത്തതിന്റെ മോഹഭംഗം പേറി നടക്കുന്ന ‘പരീക്കുട്ടി‘യുടെ ആരോപണങ്ങൾ ഏറ്റു പിടിക്കേണ്ട ഗതികേടിലാണ് സിപിഎമ്മും ജയരാജനും കൗൺസിൽ യോഗത്തിൽ വിമതൻ പറയുന്നതിനെ ഏറാൻ മൂളി പിന്തുണക്കുകയാണ് സിപിഎം കൗൺസിലർമാർ ചെയ്യുന്നത്. ട്രീറ്റ്മെന്റ് പ്ലാൻന്റ പ്രവർത്തി മുഴുവൻ പൂർത്തിയായിട്ടില്ല എന്നത് ഏറ്റു പിടിക്കുന്ന ജയരാജൻ സ്വന്തം പാർട്ടിയുടെ മന്ത്രിയെയും വകുപ്പിനെയും കൂടിയാണ് ഇതിലൂടെ താറടിക്കാൻ ശ്രമിക്കുന്നത്. പദ്ധതിയുടെ രൂപരേഖ തന്നെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഉള്ള മലിനജലം ശുദ്ധീകരിക്കുന്നതിന് വേണ്ടി ആണ്. അതിൻറെ ഭാഗമായി തുടക്കത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാന്റിലേക്ക് കണക്ട് ചെയ്യുന്ന പ്രവർത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത് .

വീടുകൾക്ക് സൗജന്യ കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞു .ഇക്കാര്യങ്ങൾ അറിയാൻ ജയരാജൻ മന്ത്രി ഓഫീസിലേക്ക് ഒന്ന് ഫോൺ ചെയ്താൽ മതി .കുത്തിപ്പൊളിച്ച റോഡുകൾ മുഴുവൻ ഗതാഗതയോഗ്യമാക്കി കഴിഞ്ഞു .ചേലോറയിൽ നേരത്തെ സോണ്ടക്ക് കരാർ കൊടുത്തിരുന്നത് കോർപ്പറേഷൻ അല്ല സർക്കാർ നിയോഗിച്ച KSIDC ആണ്. അവർക്ക് അഡ്വാൻസ് തുക നൽകാൻ ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആണ് .അക്കാലത്ത് അവിടെ സുപ്രധാന ചുമതല വഹിച്ച ജയരാജനു ഇത് അറിയാതിരിക്കാൻ വഴിയില്ല .

സോണ്ടക്ക് നൽകിയ അഡ്വാൻസ് തുക ഈടാക്കാൻ നിയമ നടപടി സ്വീകരിച്ചത് ഇപ്പോഴത്തെ കൗൺസിലാണ് .ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ് .
സർക്കാർ നൽകിയതിനേക്കാൾ മൂന്നിൽ ഒന്നു തുകയ്ക്ക് ചേലോറയിൽ പ്രവൃത്തി പുരോഗമിക്കുകയാണ് . PCB അധികൃതർ ഇത് സാക്ഷ്യപ്പെടുത്തിയതുമാണ് . കെട്ടിട പെർമിറ്റ് മായി ബന്ധപ്പെട്ട ആരോപണം ഉന്നയിക്കുമ്പോൾ പെർമിറ്റ് നല്കുന്നതിനുള്ള അതോറിറ്റി മേയറോ കൗൺസിലോ അല്ല .ഇത് എങ്കിലും ജയരാജൻ മനസ്സിലാക്കണം. കോർപ്പറേഷൻ താളികാവിലെ പകൽ വീട്ടിൽ നിന്നും വയോധികരെ കുടിയിറക്കി അവിടെ ഐആർപിസി കെട്ടിടം അനുവദിച്ചത് പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളും സിപിഎം ചേർന്ന് കോർപ്പറേഷൻ ഭരിക്കുമ്പോഴാണ്. അത് റദ്ദാക്കി അവിടെ വയോധികർക്ക് തുറന്നു നൽകുകയാണ് ഇപ്പോഴത്തെ യുഡിഎഫ് കൗൺസിൽ ചെയ്തത് .ഉദ്ഘാടന ചടങ്ങുകളിൽ എംഎൽഎയെ പങ്കെടുപ്പിക്കുന്നില്ല എന്ന് പറയുന്ന ജയരാജൻ വിളിച്ച പരിപാടികൾക്ക് എംഎൽഎ വരാറില്ല എന്നത് മറച്ചു വെക്കുകയാണ് .
ഏറ്റവുമൊടുവിൽ 3 പ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തിൽ പോലും ക്ഷണിച്ചിട്ടും സ്ഥലം എംഎൽഎ പങ്കെടുത്തിരുന്നില്ല. ഒരുഭാഗത്ത് പൂർത്തിയാക്കാത്ത പദ്ധതികളാണ് ഉദ്ഘാടനം ചെയ്തു എന്നു പറയുകയും അതേസമയം ഉദ്ഘാടനത്തിൽ എംഎൽഎ പങ്കെടുപ്പിച്ച് ഇല്ല എന്നുള്ള വൈരുദ്ധ്യം വിളിച്ചു പറയാൻ ജയരാജനു മാത്രമേ സാധിക്കു. ജയരാജൻ അനുവദിക്കുന്ന പദ്ധതിയുടെ ലിസ്റ്റിൽ കഴിഞ്ഞ 10 വർഷമായി
കേൾക്കുന്ന സിറ്റി റോഡ്, ഫ്ലൈ ഓവർ ,മേലേചൊവ്വ അണ്ടർ ബ്രിഡ്ജ്
മാറ്റി ഓവർ ബ്രിഡ്ജ് ആക്കിയത് ,കോസ്റ്റൽ ഹൈവേ തുടങ്ങി കോടികളുടെ കണക്കാണ് പറയുന്നത് ഇവ എല്ലാം ഇപ്പോഴും എട്ടിലെ പശുവായി തന്നെ കിടക്കുകയാണ് .മേലെ ചൊവ്വയിലെ മുഴുവൻ വ്യാപാരികളുടെയും ജീവനോപാധികൾ വഴി മുട്ടിച് അഞ്ചു വർഷം കഴിഞ്ഞു അണ്ടർ ബ്രിഡ്ജ് ഓവർബ്രിഡ്ജ് പദ്ധതിയാക്കി മാറ്റുന്ന വിദ്യ ജയരാജനും എംഎൽഎക്കും മാത്രമേ കഴിയും . കോർപ്പറേഷനിലെ കഴിഞ്ഞ എൽഡിഎഫ് ഭരണത്തിൽ
ജവഹർ സ്റ്റേഡിയം സ്പോർട്സ് കൗൺസിലിന് നൽകുവാനും ചേലോറയിൽ പ്ലാനിങ് മറവിൽ കോർപ്പറേഷൻ സ്ഥലം തട്ടിയെടുക്കാനുള്ള ശ്രമം ഇല്ലാതാക്കിയത് യുഡിഎഫ് ൻറ് ഇടപെടലാണ് .ജവഹർ സ്റ്റേഡിയം നവീകരിച്ചു അവിടെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ നടക്കുന്നു.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കുറേ കണക്കുകൾ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ജയരാജൻറെ ശ്രമം .ഇത് വിലപ്പോവില്ല . വിമതനെ കൂട്ടുപിടിച്ച് മൂന്നു വർഷക്കാലതിലധികം നടത്തിയ കോർപറേഷൻ ഭരണത്തിലെ പിടിപ്പുകേടും കഴിഞ്ഞ മൂന്ന് വർഷം കാലം ജനങ്ങൾ ഏറ്റെടുത്ത വികസന ക്ഷേമപദ്ധതികളും താരതമ്യം ചെയ്യുന്ന ജനങ്ങൾക്ക് യാഥാർഥ്യം ബോധ്യമാകും എന്നതിൽ സംശയമില്ല എന്നും അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!