പഴയങ്ങാടി : തനിച്ച് താമസിക്കുന്ന വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാടായി ഗണപതി മണ്ഡപത്തിന് സമീപത്തെ എൻ. സുവർണ്ണനെ(73) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെവീടിനകത്ത് നിന്നുംദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പഴയങ്ങാടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പഴയങ്ങാടി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി എൻ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലെത്തിയ സംഘം മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
കുറച്ച് ദിവസമായി വീട് പൂട്ടിക്കിടന്ന നിലയിലാണ്.മൃതദേഹത്തിന് നാല് ദിവസത്തേ പഴക്കമുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സുവർണ്ണൻഅവിവാഹിതനാണ്. മാടായിയിലെ പരേതരായ പി വി കുഞ്ഞമ്പു നായരുടെയും നമ്പ്രോൻ നാരായണി അമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: രാമദാസൻ, പ്രമീള.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

