ഒരു കോടി രൂപയുടെ റിംഗ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം നടത്തി.

Kannadiparamba online news

ശ്രീകണ്ഠപുരം നഗരസഭ 2023- 24 വാർഷിക പദ്ധതി സംസ്കരണത്തിന്റെ ഭാഗമായിട്ടുള്ള റിംഗ് കമ്പോസ്റ്റിന്റെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. ജൈവമാലിന്യ സംസ്കരണ സംവിധാനത്തിൽ വൻ കുതിപ്പ് നടത്തി ഒരു കോടി രൂപയുടെ പദ്ധതിയായ റിംഗ് കമ്പോസ്റ്റ് വിതരണം നഗരസഭയിലെ 2060 വീടുകളിൽ എത്തിക്കുവാൻ സാധിക്കും. അതുവഴി സമ്പൂർണ്ണ ജൈവ മാലിന്യ സംസ്കരണത്തിലേക്ക് നഗരസഭക്ക് മാറാൻ സാധിക്കും..ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ പി സ്വാഗതം പറഞ്ഞ പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജോസഫിന ടീച്ചർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രാഗദൻ മാസ്റ്റർ, പൊതു മരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി ജോസഫ് കൊന്നക്കൽ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ത്രേസ്യമ്മ മാത്യു, നഗരസഭ സെക്രട്ടറി അഭിലാഷ് കെ, കൗൺസിലർമാരായ കെ വി കുഞ്ഞിരാമൻ, ജോൺ ചിറപ്പുറത്ത്,രവീന്ദ്രൻ കെ, പ്രദീപൻ ഒ, കെ വി ഗീത, കെ ടി ലീല, സിജോ, JHI മാരായ സതീഷ്,ജിഷ, മറ്റപ്പള്ളി തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!