പിലാത്തറ: വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഭിന്നശേഷിക്കാരൻ്റെ മുച്ചക്ര വാഹനം പൊട്ടിതെറിച്ച്കത്തി നശിച്ചു. കടന്നപ്പള്ളി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഇരിണാവ് പള്ളിക്കര സ്വദേശി മുഹമ്മദ് സാദിഖിന്റെ ഇലക്ട്രിക്കൽ സ്കൂട്ടറാണ് കത്തിനശിച്ചത്. ചാർജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം ഉഗ്ര ശബ്ദത്തോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. തീയും പുകയും ഉയർന്ന് വാഹനം പൂർണ്ണമായും കത്തി നശിച്ചു. സ്ഫോടനത്തിൽ വീടിന്റെ ജനൽ ഗ്ലാസുകൾ തകർന്ന നിലയിലാണ്. വീടിന്റെ ചുമരിൽ പുക പടർന്ന് വികൃതമാക്കി. സാദ്ദിഖ് ഭക്ഷണം കഴിച്ച് വീട്ടിൽ നിന്നും വാഹനവുമായി പുറത്തേക്ക് പോകാൻ ഒരുങ്ങവെയാണ് അപകടം. രണ്ട് വർഷം മുമ്പാണ് വാഹനം വാങ്ങിയത്.ദുരന്ത മൊഴിവായ ആശ്വാസത്തിലാണ് കുടുംബം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

