കണ്ണൂർ : മന്ത്രിയായി ചുമതലയേറ്റ രാമചന്ദ്രൻ കടന്നപ്പള്ളി ഞായറാ ഴ്ച രാവിലെ 7.45-ന് തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിൽ കണ്ണൂരിലെത്തും. റെയിൽവെ സ്റ്റേഷനിൽ പ്രവർത്തകർ സ്വീകരണമൊരുക്കിയിട്ടുണ്ട്. മൂന്നിന് ഇടതുമുന്നണി മണ്ഡലം കമ്മിറ്റി ചേംബർ ഹാളിൽ സ്വീകരണം നൽകും. നാലിന് മഹാത്മ മന്ദിരത്തിൽ കളരി സംഘത്തിന്റെ പരിപാടിയിലും അഞ്ചിന് തളിപ്പറമ്പിൽ ഹാപ്പിനസ് ഫെസ്റ്റിവലിലും പങ്കെടുക്കും. ആറിന് ചാലാട് റസിഡൻറ്സ് അസോസിയേഷൻ യോഗത്തിൽ സംബന്ധിക്കും. ഏഴിന് ജില്ലാ പഞ്ചായത്ത് പയ്യാമ്പലത്ത് നടത്തുന്ന വനിതാ കൂട്ടായ്മയായ ഷീ നൈറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

