കുഴഞ്ഞു വീണു മരിച്ചു.

Kannadiparamba online news

തളിപ്പറമ്പ്.: മുൻ തളിപ്പറമ്പ് നഗരസഭാ കൗൺസിലറും
സി.പിഎം പ്രാദേശിക നേതാവുമായ പറശ്ശിനിക്കടവ് കൊവ്വലിലെ കെ ചന്ദ്രൻ (54) കുഴഞ്ഞു വീണു മരിച്ചു.
ഇന്നലെ രാത്രി ധർമ്മശാലയിൽ നടക്കുന്ന ഹാപ്പിനസ് നഗരിയിലാണ് കുഴഞ്ഞുവീണത്.ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ഒ.വി.കണ്ണൻ്റെയും കെ.കല്യാണിയുടെയും മകനാണ്.
സി.പിഎം ആന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ ഏരിയാ കമ്മിറ്റി അംഗവും ആന്തൂർ വില്ലേജ് സെക്രട്ടറിയുമാണ്. പാപ്പിനിശേരി കോ ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ജീവനക്കാരനാണ്.
ഭാര്യ : റോജ ( ഇടക്കേപ്പുറം കണ്ണപുരം ) മക്കൾ : ചൈത്ര , ചഞ്ചൽ
സഹോദരങ്ങൾ : വല്ലി , ശോഭന, സീത , സത്യൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!