സ്വപ്നം ഫൗണ്ടേഷൻ
കലാസരണി സംഘടിപ്പിച്ചു.

Kannadiparamba online news

കലാകാരന്മാരുടെ ജീവിതസായാഹ്നം ദുരിതപൂർണ്ണമാകുന്നത് സാമൂഹ്യപ്രശ്നം; മേയർ അഡ്വ.ടി.ഒ.മോഹനൻ

കണ്ണൂർ: സമൂഹത്തിന്റെ നന്മകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്ന കലാകാരന്മാരുടെ ജീവിതസായാഹ്നം ദുരിതപൂർണ്ണമാകുന്ന അവസ്ഥ വലിയ സാമൂഹ്യപ്രശ്നമാണെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ.മോഹനൻ. സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച കലാകാര കൂട്ടായ്മ “കലാസരണി ” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഫൗണ്ടേഷൻ ചീഫ് എക്സി. ഓഫീസർ ജി.വിശാഖൻ, ട്രഷറർ കെ.എൻ. രാധാകൃഷ്ണൻ, കെ.പി.ജയബാലൻ, എച്ച്. വിൽഫ്രഡ് , സിനിമാ സംവിധായകൻ ജിമ്മി കിടങ്ങറ, കെ.സദാനന്ദൻ നായർ , ഹരിദാസ് ചെറുകുന്ന്, ബിന്ദു സജിത് കുമാർ, കൃഷ്ണകുമാർ മങ്കൊമ്പ്, ടി.കെ. സരസമ്മ , സുനീഷ് അരങ്ങേത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഇന്ത്യയിലും വിദേശത്തും കലാവതരണം നടത്തുന്നതിന് കലാകാരന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒന്നാം ഘട്ട അഭിമുഖവും നടന്നു.

സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച കലാകാര കൂട്ടായ്മയായ “കലാസരണി ” കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!