ചിറക്കൽ : ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ട മുഖ്യദേവതയായ തായ്പരദേവതയുടെ കോലധാരി അഴീക്കോട് ദിനേശൻ തെക്കൻ കൂറൻ പെരുവണ്ണാനും മുഖ്യകർമി നൂഞ്ഞിങ്കര കൂറുംബ ഭഗവതിക്ഷേത്രം എമ്പ്രോൻ ശ്രീജേഷിനും വീരശൃംഖല നല്കി ആദരിച്ചു.
ചിറക്കൽ കോവിലകം കോലത്തിരി വലിയരാജ സി.കെ.രാമവർമ ഇരുവർക്കും വീരശൃംഖല സമ്മാനിച്ചു. തിരുവായുധം നിർമിച്ച പ്രശാന്തൻ, മുപ്പത്തൈവർ തെയ്യങ്ങളുടെ പള്ളിപീഠം നിർമിച്ച മോഹനൻ ആചാരി, രാജേഷ് ആചാരി, പുതിയഭഗവതി കർമി യോഗാനന്ദൻ, വണ്ണാൻകൂത്ത് അവതരിപ്പിച്ച മോഹനൻ പെരുവണ്ണാൻ, പരികർമി ശിവൻ എന്നിവരെയും ആദരിച്ചു.സി.കെ.സുരേഷ് വർമ അധ്യക്ഷത വഹിച്ചു. എസ്.ആർ.ഡി.പ്രസാദ്, ഡോ. സി.കെ.അശോക് വർമ, ഡോ. സുമ സുരേഷ് വർമ, ഡോ. സഞ്ജീവൻ അഴീക്കോട് സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

