പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങളും ഫോട്ടോ മോർഫിങ്ങും: യുവാവ് അറസ്റ്റിൽ

Kannadiparamba online news

പരിയാരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്ന ഫോട്ടോയായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെറുതാഴം അതിയടം ശ്രീസ്ഥ സ്വദേശി ഇട്ടമ്മൽ ഹൗസിൽസച്ചിൻചന്ദ്രനെ (26)യാണ് പരിയാരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.നളിനാക്ഷൻ അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ 14 കാരിയുടെ മാതാവിൻ്റെ പരാതിയിലാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നത്.ഇക്കഴിഞ്ഞ സപ്തംബർ മാസത്തിലായിരുന്നു സംഭവം. മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചത് ബന്ധുക്കൾ വഴി വിവരമറിഞ്ഞ കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും തുടർന്ന് പ്രതിയുടെ ഫോണും പരിശോധിച്ച പോലീസ് പ്രതിയെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!