
കണ്ണാടിപ്പറമ്പ: നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒപ്പം വയോജന സംഗമം പുല്ലൂപ്പി ടൂറിസം സെന്ററിൽ സംഘടിപ്പിച്ചു. പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ശ്യാമള അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വി ഗിരിജ, പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി കെ സനീഷ്, ഐ സി ഡി എസ് സൂപ്പർ വൈസർ റസീല കെ എൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് വയോജനങ്ങളുടെ കലാ മത്സരങ്ങളും ഗെയിമുകളും അരങ്ങേറി..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

