. ജനുവരി 4 ന് നടക്കാൻ പോകുന്ന വിചാരണ സദസ്സിൽ 1000 വനിതകൾ പങ്കെടുക്കുമെന്ന് ശ്രീകണ്ഠപുരം ഇന്ദിരാ ഭവനിൽ വച്ച് നടന്ന വനിതാ യു ഡി എഫ് യോഗത്തിൽ തീരുമാനമായി. പാവപ്പെട്ടവന്റെ പെൻഷൻ കഴിഞ്ഞ 5 മാസമായി കൊടുത്തിട്ടില്ല. വിധവ പെൻഷനും Energetic പെൻഷനുമൊന്നും സർക്കാരിന്റെ ഖജനാവിൽ പണമില്ലാത്തതിനാൽ കൊടുത്തിട്ടില്ല.കുട്ടികൾക്കുള്ള ഉച്ചക്കഞ്ഞിയും ഉടനെ മുടങ്ങുന്ന മട്ടാണ്. കർഷക ആത്മഹത്യ പെരുകുന്നു. പോക്സോ കേസുകൾ വർധിച്ചു വരുന്നു. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു. വിലക്കയറ്റം മൂലം സാധാരണക്കാർ വലയുകയാണ്. ഇതൊന്നും കാണാതെ സർക്കാർ നവ കേരള യാത്രക്കായി 27 കോടിയാണ് ധൂർത്തടിക്കുന്നത്. ഇതിനൊക്കെ എതിരെയാണ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലങ്ങൾ തോറും വിചാരണ സദസ് നടത്തുന്നത്. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെ അതിക്രമങ്ങൾ ഭീകരമാം വിധം വർധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ശ്രീകണ്ഠപുരത് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യുന്ന സദസ്സിൽ 1000 ലധികം വനിതകൾ പങ്കെടുക്കും. യോഗം MLA സജിവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ കെ വി ഫിലോമിന അധ്യക്ഷത വഹിച്ചു. തോമസ് വക്കത്താനം , സി കെ മുഹമ്മദ്,adv. രാമകൃഷ്ണൻ,പൗളിൻ തോമസ്, പ്രിയ ടി സി, കെ പി. ലിഷ, റംല,ജുനൈദ Suck പി, ഷീബ തെക്കേടത്, രാധാമണി, നസീയത്, വി പി നസിമ, ത്രേസ്യാമ്മ മാത്യു, മിനി ഷൈബി, തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

