മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഷഫാദി(29)ല്‍ നിന്ന്
97.72 ലക്ഷം വില വരുന്ന 1571 ഗ്രാം സ്വര്‍ണം പിടികൂടി. കണ്ണൂര്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവഷന് ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടികൂടിയത്.
26ന് ഉച്ചയ്ക്ക് അബുദാബിയില്‍ നിന്നും ഐഎക്സ് 718 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കണ്ണൂരിലെത്തിയ യാത്രക്കാരന് 1765 ഗ്രാം സ്വര്‍ണമിശ്രിതം ആറ് ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുവച്ചാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ മിശ്രിതത്തില്‍ നിന്നാണ് 1571 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മിഷണര്‍ ഇ വികാസ്, സി മനോജ് കുമാര്‍, സൂപ്രണ്ടുമാരായ പി.കെ.ഹരിദാസന്, എന്‍.സി. പ്രശാന്ത്, ഹെഡ് ഹവല്‍ദാര്‍ ബാലന് കുനിയില്‍, ഡ്രൈവര്‍ കെ.വി. സജിത്ത്, ബെന്നി തോമസ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

