കമ്പില്‍ മാപ്പിള ഹൈസ്‌കൂള്‍ 1975-76 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ചു

Kannadiparamba online news

കമ്പില്‍: കമ്പില്‍ മാപ്പിള ഹൈസ്‌കൂള്‍ 1975/76 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ ‘വണ്‍ മൈന്‍ഡ് 76’ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജില്‍ നടത്തി. കണ്‍വീനര്‍ പി മുകുന്ദന്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ മമ്മു പി അധ്യക്ഷത വഹിച്ചു. മരണപ്പെട്ടുപോയ സഹപാഠികള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു. ചടങ്ങില്‍ മുഹമ്മദ് കുഞ്ഞി, അശോകന്‍, എന്‍ രാജീവന്‍, കെ പി ചന്ദ്രഭാനു, സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി മമ്മു(ചെയര്‍മാന്‍), പി മുകുന്ദന്‍(കണ്‍വീനര്‍), എന്‍ അശോകന്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സംഗമത്തോട് അനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറി. 47 വര്‍ഷത്തെ പുനസമാഗമം വേറിട്ട അനുഭവമായി. പുതുവര്‍ഷത്തെ വരവേറ്റ് കേക്ക് മുറിച്ച് വീണ്ടും സംഗമിക്കാമെന്ന തീരുമാനോത്തോടെയാണ് പിരിഞ്ഞത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!