മയ്യിൽ ക്രിക്കറ്റ് .. പവർ റൈഡേഴ്സ് ചാമ്പ്യൻമാർ

kpaonlinenews

മയ്യിൽ: പവർ ക്രിക്കറ്റ് ക്ലബ്ബ് മയ്യിൽ നടത്തിയ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ പവർ ബ്ലാസ്റ്റേഴ്സിനെ നാലു വിക്കറ്റിന് തോൽപിച്ച് പവർ റൈഡേഴ്സ് ചാമ്പ്യൻമാരായി. ചാമ്പ്യൻഷിപ്പിൻ്റെ സമാപസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ലോക ബോക്സിംഗ് ചാമ്പ്യൻ കെ.സി.ലേഖ നിർവ്വഹിച്ചു.ടൂർണമെൻറ് കമ്മറ്റി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഡൽഹി കേരള സാംസ്കാരിക വേദി പ്രസിഡണ്ട് കെ.എൻ. ജയരാജ് വിശിഷ്ടാതിഥിയായി.ബിജു കണ്ടക്കൈ കെ.സി.ലേഖയ്ക്കുള്ള മയ്യിലിൻ്റെ ആദരം നൽകി. മാൻ ഓഫ് ദി മാച്ചായി റൈ ഡേഴ്സ് ക്യാപ്റ്റൻ രാജു പപ്പാസിനെയും, മികച്ച ബാറ്ററായി സ്ട്രൈക്കേഴ്സിൻ്റെ ശരത്തിനെയും, ബൗളറായി ഇന്ത്യൻസിൻ്റെ റാഫിയെയും ,വിക്കറ്റ് കീപ്പറായി റൈഡേഴ്സിൻ്റെ പ്രിയേഷിനേയും, മാൻ ഓഫ് ദി ടൂർണമെൻ്റായി റൈഡേഴ്സിൻ്റെ പ്രജിത്തിനെയും തെരെഞ്ഞെടുത്തു.മയ്യിൽ ഗ്രാമ പഞ്ചായത്തംഗം കെ.ബിജു, ക്രിക്കറ്റ് മെൻറർ നിതിൻ നാങ്ങോത്ത്, വോളിബോൾ അന്താരാഷ്ട്ര റഫറി ടി.വി.അരുണാചലം, എന്നിവർ സംസാരിച്ചു. ടൂർണമെൻ്റ് കമ്മറ്റി കൺവീനർ ബാബു പണ്ണേരി സ്വാഗതവും, പ്രമോദ്.സി. നന്ദിയും പറഞ്ഞു.

Share This Article
Leave a comment
error: Content is protected !!