കണ്ണൂർ മേയർ ടി.ഒ.മോഹനന്റെ രാജി പുതു വർഷത്തിൽ , പിന്നെ ഊഴം മുസ്ലിം ലീഗിന്..

Kannadiparamba online news

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ മേയർ പദവിയെ കുറിച്ചുള്ള കോൺഗ്രസ് -മുസ്ലിംലീഗ് തർക്കത്തിന് വിരാമമാകുന്നു. പുതുവർഷ ദിവസം വൈകുന്നേരമാകുമ്പോഴേക്കും മേയർ ടി.ഒ.മോഹനൻ രാജി സമർപ്പിക്കും. ജനുവരി ഒന്നിന് രാവിലെ കൗൺസിൽ യോഗമുണ്ട്.ഇതിനു ശേഷം ദുരിതാശ്വാസ സഹായ വിതരണമുണ്ട്. തുടർന്നായിരിക്കും രാജി. പിന്നീട് ഡപ്യൂട്ടി മേയർ പി.കെ.ഷബീനയും രാജി വെക്കും.
പാർലമെന്ററി ബോർഡ് ചെയർമാൻ മുസ്ലിഹ് മoത്തിലായിരിക്കും പുതിയ മേയറെന്നത് അഭ്യൂഹം മാത്രമാണെന്നും മുസ്ലിം ലീഗിലെ 14 അംഗങ്ങളും മേയർ സ്ഥാനത്തിന് യോഗ്യരാണെന്നും ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി പറഞ്ഞു. മേയറുടെ രാജിക്കു ശേഷം ഒന്നോ രണ്ടോ ആഴ്ച്ച വേണ്ടി വരും നടപടി ക്രമങ്ങൾക്കായി. ആ സമയത്ത് മാത്രമേ ആരാണ് പുതിയ മേയറെന്നതിനെ കുറിച്ച് ചർച്ച നടത്തുകയുള്ളൂവെന്ന് അദ്ധേഹം പറഞ്ഞു. ഒരാളെ മാത്രം ഫോക്കസ് ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. അതിനു ശേഷഷവും ഈ പരിപാടിയില്ല. പാർലമെന്ററി ബോർഡിലില്ലാത്തവർ മന്ത്രിയായ ചരിത്രം ലീഗിനുണ്ട്. വനിത മേയറായ ചരിത്രവുമുണ്ട്. മുസ്ലിം ലീഗിന് ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തിന് കൂടി അർഹതയുണ്ട്. അദ്ധേഹം ചൂണ്ടിക്കാട്ടി.
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തിന് മാറ്റമുണ്ടാകില്ലെന്ന്‌ അദ്ധേഹം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!