കണ്ണൂർ.ഫോറിൻ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭവിഹിതം നൽകുമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും 13 കോടി 48 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ വാരം സ്വദേശി അമീലിൻ്റെ പരാതിയിലാണ് കോഴിക്കോട് കക്കോടി സ്വദേശി നജ്മൽ, കണ്ണൂർ വട്ടപൊയിൽ സ്വദേശി ജംഷീർ എന്നിവർക്കെതിരെ കേ സെടുത്തത്.2021 ജനുവരി ഒന്നു മുതൽ 2023 വരെ കാലയളവിൽ കണ്ണൂർ താണയിൽ പ്രതികൾ നടത്തി വരുന്ന സാറ കമ്പനി വഴിഫോറിൻ ട്രേഡിംഗ് ബിസിനസിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരൻ്റെയും സുഹൃത്തിൻ്റെയും വിവിധ അക്കൗണ്ടുകളിൽ നിന്നും 13 കോടി 48 ലക്ഷം രൂപ കൈപറ്റിയ ശേഷം ഫോറിൻ ട്രേഡിംഗിൽ പണം നിക്ഷേപിക്കാതെ ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
ഉയർന്നലാഭ വിഹിതം വാഗ്ദാനം നൽകി യുവാവിന്റെ 13 കോടി തട്ടിയെടുത്തു.

Leave a comment
Leave a comment