ജലസംഭരണിയിൽ വീണ് യുവാവ് മരിച്ചു

Kannadiparamba online news


കണ്ണൂര്‍: തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ. പാനൂര്‍ പാറാട് നൂഞ്ഞമ്പ്രം സജിന്‍ കുമാര്‍ (24) ആണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. സ്റ്റേഡിയത്തില്‍ സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരുന്ന ജലസംഭരണിയിലാണ് യുവാവ് വീണത്. സജിന്‍ കുമാറിനെ കാണാതെ കൂടയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ജലസംഭരണിയില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മരണകാരണം വ്യക്തമായിട്ടില്ല. ജലസംഭരണിയിലേക്ക് തെന്നിവീണതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. സാധാരണയായി ജലസംഭരണിയുടെ പരിസരത്തേയ്ക്ക് ആളുകള്‍ പോകുന്നത് കുറവാണ്. എങ്ങനെയാണ് സജിന്‍ കുമാര്‍ ഇവിടെ എത്തിയത് എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!