പ്രീ ക്യാമ്പ് ഓറിയന്റേഷൻ നടത്തി

Kannadiparamba online news

മയ്യിൽ : ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ ഭാഗമായുള്ള പ്രീ ക്യാമ്പ് ഓറിയന്റേഷൻ നടത്തി. മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ എം.കെ. അനൂപ് കുമാർ ഉദ്ഘാടനംചെയ്തു. എൻ.എസ്.എസ്. ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം മുഖ്യാതിഥിയായി.

പി.ടി.എ. പ്രസിഡന്റ് സി. പദ്‌മനാഭൻ അധ്യക്ഷനായി. കെ.കെ. വിനോദ് കുമാർ, കെ.സി. സുനിൽ, കെ. മനോജ്, കെ. ഷിജു, സി.വി. ഹരീഷ് കുമാർ, സി.കെ. സജിത എന്നിവർ സംസാരിച്ചു. എല്ലാ യൂണിറ്റുകളിലേയും ഗ്രൂപ്പ് ലീഡർമാർക്കുള്ള പരിശീലനമാണ് നടന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!