കണ്ണൂർ : കോൺഗ്രസിന്റെ 139-ാം ജന്മദിന വാർഷികം ആഘോഷിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
28-ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി. അങ്കണത്തിൽ പതാക ഉയർത്തലും സേവാദൾ വൊളന്റിയർ മാർച്ചും മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിലേക്ക് ജന്മദിന സന്ദേശറാലിയും നടത്തുന്നതാണ്.സ്റ്റേഡിയം കോർണറിൽ (നെഹ്റു പ്രതിമ)ക്ക് സമീപം കേക്ക് മുറിച്ച് ആഘോഷിക്കും. ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലത്തിൽ ജന്മദിനാഘോഷ പരിപാടി നടത്തുന്നതാണെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

