പാപ്പിനിശ്ശേരി : ദേശീയപാതയിൽ പാപ്പിനിശ്ശേരിക്കും പുതിയതെരുവിനും ഇടയിലുണ്ടാകുന്നന്ന കുരുക്ക് യാത്രക്കാരെ വട്ടംകറക്കുന്നു. ഞായറാഴ്ചകളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഈ ഭാഗത്ത് വല്ലാത്ത കുരുക്കാണ് യാത്രക്കാരെ വരവേൽക്കുന്നത്.
സ്ഥിരം കുരുക്കിൽപ്പെടുന്നത് മൂലം ഹ്രസ്വ-ദീർഘദൂര ബസുകൾക്ക് സമയം പാലിക്കാൻ കഴിയാത്തത് വലിയ വരുമാനനഷ്ടമുണ്ടാക്കുന്നതായി ബസ് ജീവനക്കാരും പറയുന്നു. നിശ്ചിത സമയത്തിനകം ഓടിയെത്താൻ സാധിക്കാതെ പല ദിവസങ്ങളിലും ട്രിപ്പുകൾ മുടക്കേണ്ട ഗതികേടിലാണ് പല ബസുകളും.
ഇതോടൊപ്പം യാത്രചെയ്യുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും മറ്റു യാത്രക്കാരും സമയം പാലിക്കാനാകാതെ വലയുകയാണ്. സ്ഥിരമായി കുരുക്ക് മുറുകുന്ന ഭാഗങ്ങളിൽ അത് പരിഹരിക്കാൻ അധികൃതർക്ക് ഒന്നും ചെയ്യാനാകുന്നില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

