ഡിവൈഎഫ്ഐ വേശാലയൂണിറ്റ് സമരസംഗമം സംഘടിപ്പിച്ചു

Kannadiparamba online news

ചട്ടുകപ്പാറ-ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന
എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ജനുവരി 20ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ വിജയത്തിന് വേണ്ടി വേശാല യൂണിറ്റ് തല സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റി അംഗം സംനേഷ് സി. ഉദ്ഘാടനം ചെയ്തു. ജിജിൽ കെ. അദ്ധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രൻ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സികിൻ എം. വി. സ്വാഗതവും യൂണിറ്റ് കമ്മിറ്റി അംഗം യദുനന്ദ നന്ദിയും പറഞ്ഞു. ചെയർമാനായി ഇ. ചന്ദ്രനും, സികിൻ എം. വി. കൺവീനറായും വൈസ് ചെയർമാൻമാരായി പി. ഭാസ്കരൻ, ഷീബ എം. എന്നിവരേയും ജോയിൻറ് കൺവീനർമാരായി ജിജിൽ കെ., ചിഞ്ചു ടി. എന്നിവരെയും തീരുമാനിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!