ആട്ടവും പാട്ടും കളികചിരികളുമായി മതിമറന്ന് കുട്ടികൾ; കയരളം നോർത്ത് എ.എൽ.പി. സ്കൂൾ‌ സംഘടിപ്പിച്ച ‘കിഡ്സ് ഫെസ്റ്റ്’ സമാപിച്ചു

Kannadiparamba online news

മയ്യിൽ
ഒന്നാം ദിനം വ്യത്യസ്തമായ കായിക മത്സരങ്ങളാൽ അവേശഭരിതമായിരുന്നു കയരളം നോർത്ത് എ.എൽ.പി. സ്കൂൾ സംഘടിപ്പിച്ച കിഡ്സ് ഫെസ്റ്റ്. കുട്ടികളുടെ കുറുമ്പും ആവേശവും കുട്ടിത്തവും നിറഞ്ഞപ്പോൾ കാണികളും നിറകയ്യടിയോടെ പ്രോത്സാഹനവുമായെത്തി. എൽ.കെ.ജി. യു.കെ.ജി. കുട്ടികൾക്കായാണ് സ്കൂൾ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. രണ്ടാം ദിനം നടന്ന കലാമേള ആട്ടവും പാട്ടും കുട്ടികളുടെ ഫാഷൻഷോയും ഒപ്പനയും എല്ലാം നിറഞ്ഞതായിരുന്നു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികൾക്ക് പരിശീലനം നൽകി വേദിയൊരുക്കി. അധ്യാപകരായ ധന്യ, ശ്രുതി എന്നിവർ നേതൃത്വം നൽകി. കിഡ്സ് ഫെസ്റ്റ് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി സി മുജീബ് അധ്യക്ഷനായി. എ‌ ഒ ജീജ, കെ വൈശാഖ്, കെ പി ഷഹീമ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക എം ഗീത സ്വാഗതവും എസ്.ആർ.ജി. കൺവീനർ എം പി നവ്യ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!