കോൺഗ്രസ് നടത്തിയ DGP ഓഫിസ് മാർച്ചിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾക്ക് നേരെയും, പ്രവർത്തകർക്ക് നേരെയും പോലീസ് നടത്തിയ അക്രമത്തിനെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി .പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . പ്രകടനത്തിന് ശേഷം പ്രവർത്തകർ കാൾടെക്സ് റോഡ് ഉപരോധിച്ചു . നേതാക്കളായ അഡ്വ .ടി ഒ മോഹനൻ ,പി ടി മാത്യു ,കെ പ്രമോദ് , കെ സി മുഹമ്മദ് ഫൈസൽ , സുരേഷ് ബാബു എളയാവൂർ ,അഡ്വ. വി പി അബ്ദുൽ റഷീദ് ,അഡ്വ .റഷീദ് കവ്വായി , രജനി രാമാനന്ദ്,ശ്രീജ മഠത്തിൽ ,കൂട്ടിനേഴത്ത് വിജയൻ ,അതുൽ എം സി ,കായക്കൽ രാഹുൽ ,ലക്ഷ്മണൻ തുണ്ടിക്കോത്ത് , കൂക്കിരി രാജേഷ് ,രാഹുൽ വെച്ചിയോട്ട് ,കല്ലിക്കോടൻ രാഗേഷ് , റോബർട്ട് വെള്ളംവള്ളി ,ഉഷാകുമാരി ,പത്മജ തുടങ്ങിയവർ സംസാരിച്ചു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

