ചിറക്കൽ: മുൻമുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ 13ാം ചരമവാർഷികത്തോടനുബന്ധിച്ച്
കെ.കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ലീഡറുടെ ജന്മഗൃഹമായ ചിറക്കൽ കണ്ണോത്ത് തറവാട്ടു വീട്ടിൽ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി മുൻ നിർവ്വാഹകസമിതി അംഗം ഒ. നാരായണൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ കൺവീനർ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ഡോ.പി.വി. ബാലകൃഷ്ണൻ, എം.കെ.സുകുമാരൻ,വി. മഹമൂദ്, ജി.വി. ബാബു, കെ.കരുണാകരന്റെ കുടുംബാംഗങ്ങളായ കെ.രാമകൃഷ്ണൻ , കെ. വിശ്വനാഥൻ, മണ്ഡലം പ്രസിഡന്റ് യു.ഹംസ, പി.ഒ. ചന്ദ്രമോഹൻ ,എൻ. രാജൻ, ഷാജി ചന്ദ്രോത്ത്, കെ. മനോഹരൻ എന്നിവർ പ്രസംഗിച്ചു.
പുഷ്പാർച്ചനയ്ക്ക് പൂച്ചാലി പ്രകാശൻ , എൻ. ദിലീപ്, ഒ. സുരേഷ്, കെ.കുമാരൻ , ശംബു നമ്പൂതിരി, കെ.ഷാജിലാൽ, സതീശൻ വടക്കേടത്ത്, രാജൂട്ടി, പി.സുരേഷ് കാട്ടാമ്പള്ളി, ലൗജിത്ത് പനങ്കാവ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

