പെണ്‍കുട്ടി ജീപ്പിടിച്ചു മരിച്ചു.

Kannadiparamba online news

പയ്യന്നൂര്‍: വീട്ടിൽ നിന്നും രാത്രിയിൽകാണാതായ പ്ലസ് വൺ വിദ്യാർത്ഥിനി ജീപ്പിടിച്ചു മരിച്ചു.
പയ്യന്നൂരിലെ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ചീമേനി കൊടക്കാട് വെള്ളച്ചാൽ സ്വദേശി മുംബെയിൽ ജോലി ചെയ്യുന്ന ശാന്തിനിലയത്തില്‍സുരേഷിൻ്റെയും കല്യോട്ട് സ്കൂളിലെ പ്രധാനാധ്യാപിക ചിത്രയുടെയും മകൾ
ആദ്യ സുരേഷാണ്(17) മരണപ്പെട്ടത്.
ഇന്നലെ രാത്രി ഒന്‍പതോടെ ദേശീയ പാതയിൽകരിവെള്ളൂര്‍ പാലക്കുന്ന് പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. രാത്രി എട്ടരയോടെ പെണ്‍കുട്ടിയെ വീട്ടില്‍നിന്നും കാണാതായ തിനെ തുടർന്ന് ബന്ധുക്കള്‍ ചീമേനി പോലീസില്‍ വിവരമറിയിച്ചിരുന്നു. കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ചീമേനി പോലീസും ബന്ധുക്കളും അന്വേഷണം നടത്തുന്നതിനിടയിലായിരുന്നു പാലക്കുന്നിൽ വെച്ച് പെൺകുട്ടി ജീപ്പ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടര്‍ന്ന് നാട്ടുകാരും ജീപ്പിലുണ്ടായിരുന്നവരും ചേർന്ന് പെണ്‍കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടിയുടെ ഫോണിൽ വിളിച്ച് ബന്ധുക്കള്‍ക്ക് വിവരം നൽകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ
ബന്ധുക്കള്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏകസഹോദരി:അപര്‍ണ(മുംബൈ). വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.അപകടം വരുത്തിയഥാർജീപ്പ് ഓടിച്ച ചെറുവത്തൂർ സ്വദേശിയായ ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!