പരിയാരം: സ്റ്റേഷൻ പരിധിയിൽ ഡോക്ടറുടെ വീട് കുത്തിതുറന്ന് കത്തി ചൂണ്ടി വയോധികയെ ബന്ദിയാക്കി കവർച്ച നടത്തിയ അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ മുഖ്യപ്രതി തമിഴ്നാട്ടിലെ ജോലാർ പേട്ടയിൽ പിടിയിൽ. തമിഴ്നാട്ടിലെ നാൽപതോളം കേസുകളിലെ പ്രതി നാമക്കൽ കുമാരപാളയം ഗാന്ധി നഗറിലെ രാജൻ നായിഡുവിൻ്റെ മകൻ
സുരേഷ് എന്ന സുള്ളൻ സുരേഷിനെ (35)യാണ് ജില്ലാ റൂറൽ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ക്രൈം സ്ക്വാഡ് അംഗങ്ങളായ പരിയാരം സ്റ്റേഷൻ ഇൻസ്പെക്ടർ പി .നളിനാക്ഷൻ, എ.എസ്.ഐ. സയ്യിദ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, ഷിജോ, അഷറഫ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പോലീസ് തെരച്ചലിനിടെ തീവണ്ടി മാർഗം പിതാവിൻ്റെ ബന്ധമുള്ള ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ജോലാർപേട്ട റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രതി പിടിയിലായത്.
പ്രതിയെ ഇന്ന് പരിയാരത്ത് എത്തിക്കും..ഇക്കഴിഞ്ഞ
ഒക്ടോബര്‍ 19 നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ.സക്കീര്‍അലിയുടെ വീടിന്റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന മുഖം മൂടി സംഘം വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് പത്ത് പവന്റെ ആഭരണങ്ങളും 18,000 രൂപയും മൊബൈൽ ഫോണുകളുംകവര്‍ന്നത്. കേസിൽ ഒന്നാംപ്രതിയാണ് നാമക്കൽ സ്വദേശിയായ സുള്ളന്‍ സുരേഷ്.വാഹനത്തിൽ മിന്നൽ വേഗത്തിലെത്തി കവർച്ച നടത്തി അതിർത്തി കടക്കുന്ന തന്ത്രമാണ് കവർച്ചാ സംഘത്തിൻ്റെ പ്രത്യേകത.
നേരത്തെ കേസില്‍ കൂട്ടാളികളായ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. സഞ്ജീവ്കുമാറിനെ തമിഴ് നാട്ടിൽ വെച്ചും ജെറാള്‍ഡ്, രഘു എന്നിവരെ കഞ്ചാവ് കേസിൽ ആന്ധ്രാപ്രദേശ് ജയിലിൽ നിന്നുമാണ് ക്രൈം സ്ക്വാഡ് അറസ്റ്റു ചെയ്തത്.സംഘത്തിലെ
അബു എന്ന ശിവലിംഗത്തെയാണ് ഇനി പിടികിട്ടാനുള്ളത്. ഇയാൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതേ സമയം കവർച്ചാ സംഘത്തിലെ നാല് പേർ പോലീസ് പിടിയിലായിട്ടും മോഷണം പോയ സ്വർണ്ണാഭരണങ്ങളോ മറ്റോ കണ്ടെടുക്കുവാൻ അന്വേഷണ സംഘത്തിന് ഇതുവരെയും കണ്ടെത്താൻ കഴിയാത്തതും സ്റ്റേഷൻ പരിധിയിലെ മറ്റു കവർച്ചാ കേസുകളിലെ പ്രതികളെ കണ്ടെത്താനാകത്തതും നാട്ടുകാരിൽ പോലീസ് ഒത്തുകളിയാണോയെന്ന സംശയമുണർന്നിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

