കാവുമ്പായി രക്തസാക്ഷി ദിനാചരണം: പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

Kannadiparamba online news

ശ്രീകണ്ഠപുരം : കാവുമ്പായി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഐച്ചേരിയിലെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എൻ.ചന്ദ്രൻ പതാക ഉയർത്തി.

സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ഏരുവേശ്ശിയിലെ തെങ്ങിൽ അപ്പനമ്പ്യാരുടെ സ്മൃതികുടീരത്തിൽ നിന്നും സി.പി.എം. ലോക്കൽ സെക്രട്ടറി കെ.പി.ദിലീപിന്റെ നേതൃത്വത്തിലും കാവുമ്പായി സമരക്കുന്നിൽ ഉയർത്താനുള്ള പതാക പയ്യാവൂർ പുളുക്കൂൽ കുഞ്ഞിരാമൻ സ്മൃതികുടീരത്തിൽനിന്ന് ലോക്കൽ സെക്രട്ടറി എം.സി.നാരായണന്റെയും നേതൃത്വത്തിലും എത്തിച്ചു.

പി.കുമാരൻ സ്മൃതികുടീരത്തിൽനിന്ന് സി.പി.എം.ഏരിയാ സെക്രട്ടറി എം.സി.രാഘവനും ആലോറമ്പൻകണ്ടി കൃഷ്ണൻ സ്മൃതികുടീരത്തിൽനിന്നും പി.ചന്ദുകുട്ടിയും ഒ.പി. അനന്തൻ സ്മൃതികുടീരത്തിൽ നിന്ന് എം.വേലായുധനും പകർന്നുനൽകിയ ദീപശിഖയും രക്തസാക്ഷി നഗറിലെത്തിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ചെയർമാൻ എം.സി.ഹരിദാസൻ അധ്യക്ഷതവഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ്, സി.പി.ഐ. ജില്ലാ എക്സി. അംഗം താവം ബാലകൃഷ്ണൻ, സി.പി.എം. ഏരിയാ സെക്രട്ടറി എം.സി. രാഘവൻ, സി.പി.ഐ. മണ്ഡലം സെക്രട്ടറി ടി.കെ.വത്സലൻ തുടങ്ങിയവർ സംസാരിച്ചു. 30-ന് കാവുമ്പായി രക്തസാക്ഷി ദിനാചരണം സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!